തിരുവനന്തപുരം: സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന കേന്ദ്ര നയങ്ങൾക്കതിരേ പോരാട്ടം ശക്തമാക്കാൻ എല്ലാ സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് നിൽക്കണമെന്ന് തമിഴനാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ ഫെഡറലിസത്തെ തകർക്കുന്ന നിലപാടാണു ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ചെയ്യുന്നത്.
സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അധികാരം കൈപ്പിടിയിലൊതുക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം പോലും പിടിച്ചെടുക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
ഒരു രാജ്യം, ഒരു ഭാഷ, ഒരു ഭക്ഷണം, ഒരു പരീക്ഷ എല്ലാം കൈപിടിയിലാക്കാനാണ് മോദിയുടെ നീക്കം. ഏകാധിപത്യം അനുവദിക്കാനാകില്ല. ഇതു ജനാധിപത്യ രാജ്യമാണ്. രാജ്യത്തെ സംരക്ഷിക്കണമെങ്കിൽ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം. യൂണിഫോമിറ്റിയല്ല, യൂണിറ്റിയെന്നും ബിജെപിയുടേത് സ്വാർത്ഥ താൽപര്യമാണെന്നും സ്റ്റാലിൻ പറഞ്ഞു.
ബിജെപിക്ക് എതിരേ ഐക്യമുണ്ടാകണം: എം.കെ. സ്റ്റാലിൻ
01:09 AM Oct 02, 2022 | Deepika.com