തിരുവനന്തപുരം: സഭാ ഭരണഘടനയും സുപ്രീംകോടതി വിധിയും അനുസരിച്ചുള്ള ഏതു ചർച്ചയ്ക്കും തയാറാണെന്ന് സഭാതർക്കം പരിഹരിക്കുന്നതിനായി ചർച്ച നടത്തുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിയെ ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.
തീരുമാനം അൽപം നീണ്ടാലും കുഴപ്പമില്ലെന്നും അവർ അറിയിച്ചു. സഭയുടെ നിലപാടിൽ അയവു വരുത്താൻ തയാറല്ലെന്ന സൂചനയാണ് അവർ നൽകിയത്. യാക്കോബായ വിഭാഗവുമായി ചർച്ച നടത്തിയ ശേഷം വിവരം അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി ഓർത്തഡോക്സ് പ്രതിനിധികളെ അറിയിച്ചു. നിയമ സെക്രട്ടറി ഹരി നായരും ചർച്ചയിൽ പങ്കെടുത്തു.
ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി
01:09 AM Oct 02, 2022 | Deepika.com