കൊച്ചി: ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഇനി കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ലെന്നു കെസിബിസി.
ഒക്ടോബര്‍ രണ്ടിനു കത്തോലിക്കാ രൂപതകളില്‍ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുകയാണ്. ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാൽ നാളെ, സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം നീക്കിവയ്ക്കേണ്ടതാണ്.
ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ഇതു മറ്റൊരു ദിവസം സമുചിതമായി നടത്തി സര്‍ക്കാരിന്റെ നിര്‍ദേശത്തോട് സഹകരിക്കേണ്ടതാണെന്നും കെസിബിസി പ്രസ്താവനയിൽ അറിയിച്ചു.
നാളെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: കെസിബിസി
01:14 AM Oct 01, 2022 | Deepika.com