തൊടുപുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു ജോലി നൽകിയതിനെത്തുടർന്നു വിവാദത്തിലായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി(എച്ച്ആർഡിഎസ്)യുടെ തൊടുപുഴയിലെ പ്രോജക്ട് ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി.
എച്ച്ആർഡിഎസിന്റെ പാലക്കാട്ടെ ഹെഡ് ഓഫീസ്, കണ്ണൂർ എന്നിവിടങ്ങളിൽ നടന്ന പരിശോധനയുടെ ഭാഗമായാണ് തൊടുപുഴയിലും പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകുന്നേരം മൂന്നു വരെ നീണ്ടു.
യുവകേരളം, കേന്ദ്രസർക്കാരിന്റെ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ്‍ കൗശൽ യോജന എന്നീ പദ്ധതികളുടെ നിർവഹണത്തിൽ ക്രമക്കേടുണ്ടെന്നു വിജിലൻസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എച്ച്ആർഡിഎസ് ഓഫീസിൽ വിജിലൻസ് പരിശോധന
01:13 AM Oct 01, 2022 | Deepika.com