കൊച്ചി : ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയ മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) സഭാതല സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവർ വിശുദ്ധ ദിനമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള പ്രവണത അടുത്തകാലത്തായി വർധിച്ചുവരുന്നതിൽ എംസിഎ ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡന്റ് പി. പോൾ രാജ് അധ്യക്ഷത വഹിച്ചു. വൈദിക ഉപദേഷ്ടാവ് ഫാ. ജോൺ അരീക്കൽ, ജനറൽ സെക്രട്ടറി വി.സി. ജോർജ് കുട്ടി, ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
തീരുമാനം പിൻവലിക്കണമെന്ന് എംസിഎ
11:57 PM Sep 30, 2022 | Deepika.com