പാലക്കാട്: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ നാളെ മുതൽ നവംബർ ഒന്നുവരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്കരണ പരിപാടികളിൽ ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളും അണിനിരക്കുമെന്നു മന്ത്രി ഡോ. ആർ. ബിന്ദു പാലക്കാട്ട് പത്ര സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ പത്തിനു തിരുവനന്തപുരത്ത് നിർവഹിക്കും. ഉദ്ഘാടനം എല്ലാ കാന്പസുകളിലും തത്സമയം സംപ്രേഷണം ചെയ്യും. ഉദ്ഘാടനശേഷം ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തുന്നതിനുള്ള വിമുക്തിസന്ദേശം മന്ത്രി ആർ. ബിന്ദു തൃശൂർ ശ്രീ കേരളവർമ കോളജ് കാന്പസിൽവച്ച് നൽകും.
ലഹരിമുക്ത കാന്പസ്: മികച്ച പ്രചാരണത്തിനു പുരസ്കാരം
പാലക്കാട്: ലഹരിമുക്ത കേരളത്തിനായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന ബോധവത്കരണ പ്രചാരണ പരിപാടികൾക്ക് സംസ്ഥാനതലത്തിൽ പുരസ്കാരം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ലഹരിമുക്ത കേരളത്തിനായി കലാലയങ്ങൾ അണിചേരുന്നു
11:57 PM Sep 30, 2022 | Deepika.com