ബാങ്കുകളിൽ നിന്നു പണം ലഭ്യമാകുന്നതനുസരിച്ച് ട്രഷറിയിൽ വിതരണം
11:57 PM Sep 30, 2022 | Deepika.com
തിരുവനന്തപുരം: സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ കാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കുകളിൽ തിരിച്ചടക്കേണ്ടതിനാൽ ഇന്നു രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണ വിതരണം ട്രഷറികളിൽ ആരംഭിക്കാൻ കഴിയുകയുള്ളൂ.