കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഈ മാസം 23നു നടത്തിയ മിന്നല്‍ ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1922 പേരെ അറസ്റ്റ് ചെയ്തുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
687 പേരെ മുന്‍കരുതലെന്ന നിലയ്ക്ക് അറസ്റ്റ് ചെയ്തു. 417 ഹര്‍ത്താല്‍ അക്രമക്കേസുകളും 63 പൊതുമുതല്‍ നശിപ്പിച്ച കേസുകളും രജിസ്റ്റര്‍ ചെയ്തു; 48 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സ്വകാര്യ വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ അക്രമം നടന്നു. 12 ലക്ഷം രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ ഉണ്ടായത്. പലയിടത്തും ബോംബേറുണ്ടായി. പോലീസിനു നേരേയും അക്രമമുണ്ടായെന്നും വരുംദിനങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 118 കേസുകള്‍ പൊതുവഴി തടസപ്പെടുത്തിയതിന് മാത്രമായെടുത്തിട്ടുണ്ട്. കൊല്ലം ഇരവിപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമമുണ്ടായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍
സര്‍വീസ് മുടങ്ങിയുണ്ടായ നഷ്ടം: 3,95,82,969.
വാഹനങ്ങളുടെ അറ്റകുറ്റപ്പണി: 9,71,115.
അറ്റകുറ്റപ്പണി മൂലം സര്‍വീസ് മുടങ്ങുന്നതിലെ നഷ്ടം: 86,53,830,
ഷെഡ്യൂള്‍ റദ്ദാക്കിയതിന്റെ നഷ്ടം: 14,13,468.
ആകെ: 5,06,21,382 രൂപ.
ഹര്‍ത്താല്‍ അക്രമം:1922 പേരെ അറസ്റ്റ് ചെയ്തു: സര്‍ക്കാര്‍
02:42 AM Sep 30, 2022 | Deepika.com