പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി റിമാന്‍ഡില്‍
02:42 AM Sep 30, 2022 | Deepika.com
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ഒക്ടോബര്‍ 20 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അബ്ദുള്‍ സത്താറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ബുധനാഴ്ച കൊല്ലത്തുനിന്നാണ് അബ്ദുള്‍ സത്താര്‍ അറസ്റ്റിലായത്.