കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭഛിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുമെന്ന് പ്രോ ലൈഫ് അപ്പൊസ്തലേറ്റ്.
ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കാന്‍ 21 ആഴ്ച വളര്‍ച്ചയുള്ള ശിശുവിനെ വേണ്ടെന്നു വയ്ക്കാമെന്ന വിധികള്‍ തെറ്റായ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്ന് പ്രോ ലൈഫ് അപ്പൊസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ചൂണ്ടിക്കാട്ടി.
ഗര്‍ഭഛിദ്രത്തിനു സ്വീകാര്യത നല്‍കരുത്: പ്രോ ലൈഫ് അപ്പൊസ്തലേറ്റ്
02:42 AM Sep 30, 2022 | Deepika.com