തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധമേളകളുടെ സമയക്രമം പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കായികമേള ഡിസംബർ മൂന്നു മുതൽ ആറുവരെ തിരുവനന്തപുരത്ത് നടത്തും. കായികമേള സ്കൂൾതലത്തിൽ ഒക്ടോബർ 12 നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 20ന് മുമ്പ് പൂർത്തിയാക്കണം.
സംസ്ഥാന തല സ്കൂൾ കലോത്സവം ജനുവരി മൂന്നു മുതൽ ഏഴുവരെ കോഴിക്കോട് നടക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ 19ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 30ന് മുമ്പ് സംഘടിപ്പിക്കണം. സംസ്ഥാനതല ശാസ്ത്ര ഉത്സവം നവംബർ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കും.സ്കൂൾതലത്തിൽ ശാസ്ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബർ 30നാണ്.
സബ്ജില്ലാ,ജില്ലാ മത്സരങ്ങൾ നവംബർ അഞ്ചിന് മുമ്പ് നടത്തണം. സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്ക്രീനിംഗ് ഒക്ടോബർ പത്തിന് മുമ്പ് നടത്തണം. ഒക് ടോബർ 20,21, 22 തീയതികളിൽ കോട്ടയത്താണ് സ്പെഷൽ സ്കൂൾ കലോത്സവം മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മേളകളുടെ തീയതികൾ പ്രഖ്യാപിച്ചു
02:42 AM Sep 30, 2022 | Deepika.com