ന​ടി​മാ​ര്‍​ക്കു നേ​രേ അ​ക്ര​മം: വി​ദൂ​രദൃ​ശ്യ​ത്തി​ല്‍ ശാ​സ്ത്രീ​യപ​രി​ശോ​ധ​ന

02:42 AM Sep 30, 2022 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​ട്ട് സി​​​നി​​​മാ പ്ര​​​മോ​​​ഷ​​​ൻ ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യ യു​​​വ​​​ന​​​ടി​​​മാ​​​ർ​​​ക്കു നേ​​​രേയു​​​ണ്ടാ​​​യ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​തം.

സം​​​ഭ​​​വം ന​​​ട​​​ന്ന മാ​​​ളി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ഹാ​​​ർ​​​ഡ് ഡി​​​സ്ക് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​ത് ഉ​​​ട​​​ൻ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ​​​യ്ക്കും. പ​​​രി​​​പാ​​​ടി ന​​​ട​​​ന്ന ഇ​​​ടം, ന​​​ട​​​വ​​​ഴി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ളാ​​ണു പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ച്ച​​​ത്.

കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത​​യ്​​​ക്കു​​വേ​​​ണ്ടി സ​​​മീ​​​പ​​​ത്തെ കൂ​​​ടു​​​ത​​​ൽ ദൃ​​​ശ്യ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കും. വി​​​ദൂ​​​ര ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നാ​​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന ര​​​ണ്ടു പേ​​​ർ​​​ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.

ര​​​ണ്ടു ന​​​ടി​​​മാ​​​രു​​​ടെ​​​യും വി​​​ശ​​​ദ​​​മാ​​​യ മൊ​​​ഴി​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്. അ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​രെ ക​​​ണ്ടാ​​​ൽ തി​​​രി​​​ച്ച​​​റി​​​യു​​​മെ​​​ന്ന് ഇ​​​രു​​​വ​​​രും മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.