തിരുവനന്തപുരം: കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിംഗ് സേവനം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്.
സർവീസ് പെൻഷൻ/ കുടുംബ പെൻഷൻ വാങ്ങുന്ന 80 വയസിനു മുകളിൽ പ്രായമുള്ള കിടപ്പുരോഗികളായവർക്കാണ് സേവനം ലഭിക്കുക. ട്രഷറിയിൽ നേരിട്ട് ഹജരായോ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചോ ജീവൻ പ്രമാൺ പോർട്ടൽ, postinfo ആപ് വഴിയോ മസ്റ്ററിംഗ് ചെയ്യാൻ പ്രയാസമുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
80 വയസ് കഴിഞ്ഞിട്ടും മസ്റ്ററിംഗ് നടത്താത്തവരുടെ പെൻഷൻ നിർത്തലാക്കുന്നതു സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നപക്ഷം പെൻഷണർക്ക് ട്രഷറിയിൽ ഫോൺ, ഇ-മെയിൽ വഴി മസ്റ്ററിംഗ് സേവനം ആവശ്യപ്പെടാം.
കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിംഗ് സേവനം
12:34 AM Sep 30, 2022 | Deepika.com