സ്ത്രീശക്തീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ജെൻഡർ കൗൺസിൽ രൂപീകരിച്ചു
12:34 AM Sep 30, 2022 | Deepika.com
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ജെൻഡർ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന വനിത-ശിശുവികസന വകുപ്പിനു കീഴിൽ ജെൻഡർ കൗൺസിൽ രൂപീകരിച്ച് ഉത്തരവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നടക്കുന്ന സ്ത്രീശക്തീകരണ പ്രവർത്തനങ്ങൾക്കു വേഗം പകരാൻ ജെൻഡർ കൗൺസിൽ സഹായിക്കും.