കൊച്ചി: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ യുജിസി അംഗീകാരം ലഭിച്ച കോഴ്സുകളൊഴികെയുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ ഹൈക്കോടതി മറ്റു സര്‍വകലാശാലകള്‍ക്ക് അനുമതി നല്കി.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്വകലാശാലയൊഴികെയുള്ള സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതു തടഞ്ഞ സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇടക്കാല ഉത്തരവു നല്‍കിയത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് എന്നീ വിഷയങ്ങളിലെ ബിഎ കോഴ്സുകള്‍ക്കും മലയാളം, ഇംഗ്ലീഷ് എന്നീ എംഎ കോഴ്സുകള്‍ക്കുമാണ് യുജിസി അംഗീകാരം നല്‍കിയിട്ടുള്ളത്.
ഇതൊഴികെയുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താനാണ് മറ്റു സര്‍വകലാശാലകള്‍ക്ക് ഹൈക്കോടതി ഇപ്പോള്‍ അനുമതി നല്‍കിയത്.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് അനുമതി ലഭിച്ച കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താന്‍ മറ്റുള്ളവരെ അനുവദിക്കണോയെന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ; വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ സര്‍വകലാശാലകള്‍ക്ക് അനുമതി
12:34 AM Sep 30, 2022 | Deepika.com