കൊച്ചി: കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ സംസ്ഥാന സമ്മേളനം ഇന്നു കൊച്ചിയിൽ ആരംഭിക്കും. കലൂർ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ ജില്ലകളിലെ ആയിരത്തോളം സ്കൂളുകളുടെ പ്രിൻസിപ്പൽമാർ പങ്കെടുക്കും.
ഇന്നു രാവിലെ 9.30ന് സിബിഎസ്ഇ അക്കാദമിക്സ് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ ഉദ്ഘാടനം നിർവഹിക്കും. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് പ്രസിഡന്റ് റവ.ഡോ. സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽമാരുടെ സംസ്ഥാന സമ്മേളനം
12:34 AM Sep 30, 2022 | Deepika.com