ആലുവ: പോപ്പുലർ ഫ്രണ്ട് നിരോധനം നടപ്പിലായ ഇന്നലെ മുതൽ പാലസ് റോഡിലുള്ള ആർഎസ്എസ് കാര്യാലയത്തിനും നേതാക്കൾക്കും കേന്ദ്ര സേനയുടെ സംരക്ഷണം.
സിആർപിഎഫിന്റെ 40 അംഗ സംഘമാണ് ക്രമസമാധാന പരിപാലനത്തിനും സുരക്ഷയ്ക്കുമായി ഈ മേഖലയിൽ വിന്യസിച്ചത്. പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രമായതിനാലാണ് ആലുവയിൽ പ്രത്യേക സുരക്ഷ.
ആലുവ പാലസ് റോഡിൽ ചിത്രാലൈനിലെ ആർഎസ്എസ് കാര്യാലയത്തി (കേശവസ്മൃതി) ൽ ഇന്നലെ രാവിലെ 11 നാണ് സുരക്ഷാസേന എത്തിയത്. നാൽപ്പതിലേറെ സിആർപിഎഫ് ഉദ്യോഗസ്ഥരാണ് കാര്യാലയത്തിൽ കാവലിനുള്ളത്.
ജീവനു ഭീഷണിയുള്ള അഞ്ച് ആർഎസ്എസ് നേതാക്കളുടെ വസതികൾക്കും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി.
ആർഎസ്എസ് കാര്യാലയത്തിനും നേതാക്കൾക്കും കേന്ദ്രസേനയുടെ കാവൽ
02:06 AM Sep 29, 2022 | Deepika.com