വണ്ടൂർ: കേവല നിരോധനം കൊണ്ടുമാത്രം പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കുക സാധ്യമല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
എസ്ഡിപിഐയുടെയും ആർഎസ്എസിന്റെയും നിലനിൽപ്പ് പരസ്പരസഹായത്തോടെയാണ്. ഒരുകാരണവശാലും ഇത്തരം ശക്തികൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. അവരെ നിയന്ത്രിക്കണം.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കുന്ന പാർട്ടിയാണു കോണ്‍ഗ്രസ്. വെറുപ്പും വിദ്വേഷവുമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജൻഡയാണ് ആർഎസ്എസിനുമുള്ളത്.
ഇത്തരം ശക്തികളുമായി കോണ്‍ഗ്രസ് സമരസപ്പെടില്ല. അതിനാണു ഭാരത് ജോഡോ യാത്ര. ഭിന്നിപ്പിക്കലല്ല രാജ്യത്തെ ഒന്നിപ്പിക്കലാണു കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.
നിരോധനം കൊണ്ടുമാത്രം നിയന്ത്രിക്കുക സാധ്യമല്ലെന്നു സതീശൻ
01:19 AM Sep 29, 2022 | Deepika.com