കൊച്ചി: കാസര്‍ഗോഡ് പടന്നയിലെ ടികെസി എഡ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് മതിയായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും പുതിയ സ്വാശ്രയ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജു തുടങ്ങാന്‍ അനുമതി നല്കുന്ന കാര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ അധികാരപരിധി കടന്ന് ഇടപെട്ടതായി ഒറ്റനോട്ടത്തില്‍ വ്യക്തമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
ഈ കോളജിന് അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ ഷറഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജ് കമ്മിറ്റി നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇതു വാക്കാല്‍ പറഞ്ഞത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിസി ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചിരുന്നു.
സ്വാശ്രയ കോളജിന് അനുമതി ; കണ്ണൂര്‍ വിസി അധികാരപരിധി കടന്ന് ഇടപെട്ടതായി ഹൈക്കോടതി
01:19 AM Sep 29, 2022 | Deepika.com