കൊച്ചി: ദി ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ (ഫോഗ്സി) ഏര്‍പ്പെടുത്തിയ ‘ധീര’ അവാര്‍ഡിന് കൊച്ചി അമൃത ഫെര്‍ട്ടിലിറ്റി സെന്ററിലെ അസോസിയേറ്റ് പ്രഫ. ഡോ. ഫെസി ലൂയീസ് അര്‍ഹനായി.
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളിലെ മികച്ച സംഭവനകളാണ് ഡോ. ഫെസിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫോഗ്സി ദേശീയ പ്രസിഡന്റ് പ്രഫ. ശാന്തകുമാരി, സെക്രട്ടറി ഡോ. മാധുരി പട്ടേല്‍ എന്നിവരില്‍ നിന്ന് ഡോ. ഫെസി ലൂയീസ് അവാര്‍ഡ് ഏറ്റുവാങ്ങി.
ഡോ. ഫെസി ലൂയീസിന് പുരസ്കാരം
01:19 AM Sep 29, 2022 | Deepika.com