കണ്ണൂർ: വർഗീയസംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെയാണു നിരോധിക്കേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റു പേരുകളിൽ അവതരിക്കും. കേരളത്തിൽ എസ്ഡിപിഐ-സിപിഎം സഖ്യം എന്നത് എതിരാളികളുടെ വ്യാജപ്രചാരണം മാത്രമാണെന്നും എം.വി. ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ: എം.വി. ഗോവിന്ദൻ
01:48 AM Sep 28, 2022 | Deepika.com