വാട്ടർ അഥോറിറ്റി ആംനസ്റ്റി പദ്ധതി: അപേക്ഷ നൽകാൻ മൂന്നുനാൾകൂടി
01:48 AM Sep 28, 2022 | Deepika.com
തിരുവനന്തപുരം: ഉപയോക്താക്കൾക്ക് ഒട്ടേറെ ഇളവുകൾ നൽകി കുടിവെള്ള ചാർജ് കുടിശിക തീർപ്പാക്കാൻ കേരള വാട്ടർ അഥോറിറ്റി നടപ്പാക്കിയിട്ടുള്ള ആംനസ്റ്റി പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ ഇനി മൂന്നു ദിവസംകൂടി മാത്രം. 2021 ഡിസംബർ 31നു മുന്പു മുതൽ വാട്ടർ ചാർജ് കുടിശിക നിലനിൽക്കുന്ന ഉപഭോക്താക്കൾക്ക് ആംനസ്റ്റി പദ്ധതിയിലേക്ക് അപേക്ഷിക്കാൻ 30 വരെയാണ് അവസരം.