തിരുവനന്തപുരം: കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി ഇ.പി. ജയരാജനെതിരേ കുറ്റപത്രം വായിച്ചു. കുറ്റം ജയരാജൻ നിഷേധിച്ചു. ജയരാജൻ ഒഴികെയുള്ള മറ്റു പ്രതികൾ ഇന്നലെ കോടതിയിൽ ഹാജരായിരുന്നില്ല.
ദൃശ്യങ്ങളുടെ ഡിവിഡി പകർപ്പുകൾ പ്രതികൾക്ക് നൽകാൻ കഴിഞ്ഞ തവണ കോടതി പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു. പ്രതികൾക്കുള്ള ഡിവിഡി, മറ്റ് അനുബന്ധ രേഖകൾ എന്നിവ സമർപ്പിക്കാൻ ഒരു മാസത്തെ സാവകാശം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഇതു കോടതി അംഗീകരിച്ചു. അടുത്ത മാസം 26ന് കേസ് പരിഗണിക്കുന്പോൾ കോടതി വിചാരണത്തീയതി തീരുമാനിക്കും. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള അഞ്ച് പേർക്കെതിരേയുള്ള കുറ്റപത്രം ഈ മാസം രണ്ടിനു കോടതി വായിച്ചിരുന്നു.
നിയമസഭാ കൈയാങ്കളി കേസ്: ഇ.പി. ജയരാജനെതിരേ കുറ്റപത്രം വായിച്ചു
01:14 AM Sep 27, 2022 | Deepika.com