തിരുവനന്തപുരം: ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 309 കേസ് രജിസ്റ്റർ ചെയ്തു. അക്രമങ്ങളിൽ പ്രതികളായ 1404 പേർ അറസ്റ്റിലായി. 834 പേരെ കരുതൽ തടങ്കലിലാക്കി.
രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം: തിരുവനന്തപുരം സിറ്റി 25. റൂറൽ 25. കൊല്ലം സിറ്റി 27. കൊല്ലം റൂറൽ 13. പത്തനംതിട്ട 15. ആലപ്പുഴ 15. കോട്ടയം 28. ഇടുക്കി നാല്. എറണാകുളം സിറ്റി ആറ്. എറണാകുളം റൂറൽ 17. തൃശൂർ സിറ്റി 10. തൃശൂർ റൂറൽ ഒന്പത്. പാലക്കാട് ഏഴ്. മലപ്പുറം 34. കോഴിക്കോട് സിറ്റി 18. കോഴിക്കോട് റൂറൽ 8. വയനാട് അഞ്ച്. കണ്ണൂർ സിറ്റി 26. കണ്ണൂർ റൂറൽ ഏഴ്,കാസർഗോഡ് 10.
ഹർത്താൽ അക്രമം: 309 കേസ്
01:14 AM Sep 27, 2022 | Deepika.com