തിരുവനന്തപുരം: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചു. എംബിബിഎസിന് 100 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതിയും ലഭിച്ചു.
നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഈ അധ്യയനവര്‍ഷംതന്നെ എംബിബിഎസ് വിദ്യാര്‍ഥി പ്രവേശനം നടത്തും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 1,655 എംബിബിഎസ് സീറ്റുകളായി.
കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചതോടെ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനാകുമെന്നും ഘട്ടംഘട്ടമായി മറ്റു മെഡിക്കല്‍ കോളജുകളെപ്പോലെ കോന്നി മെഡിക്കല്‍ കോളജിനെയും മാറ്റുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം
01:14 AM Sep 27, 2022 | Deepika.com