തിരുവനന്തപുരം: ഡോ.കെ. വാസുകിയെ ലേബർ കമ്മീഷണറായി മാറ്റി നിയമിച്ചു. കെ.ബിജു ലാൻഡ് റവന്യൂ കമ്മീഷണറായി തുടരും. വിദ്യാഭ്യാസ അവധി കഴിഞ്ഞ് സർവീസിൽ തിരികെയെത്തിയ ഡോ.വാസുകിയെ കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മീഷണറായി നിയമിച്ചിരുന്നു.
അതേസമയം ഈ നിയമനം സർക്കാർ ഉത്തരവ് ഇറങ്ങിയ ശേഷമാണ് വകുപ്പു മന്ത്രി കെ.രാജൻ അറിഞ്ഞത്. ഇതേ തുടർന്ന് ഏറ്റെടുത്ത പ്രധാന പദ്ധതികൾ പൂർത്തിയാകും വരെ നിലവിലെ ലാൻഡ് റവന്യൂ കമ്മീഷണറായി കെ.ബിജുവിനെ തുടരാൻ അനുവദിക്കണമെന്ന് മന്ത്രി കെ.രാജൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വാസുകിയെ ലേബർ കമ്മീഷണറായി നിയമിച്ച് ഇന്നലെ പുതിയ ഉത്തരവിറക്കിയത്.
കെ.വാസുകിയെ ലേബർ കമ്മീഷണറായി മാറ്റി നിയമിച്ചു
01:14 AM Sep 27, 2022 | Deepika.com