കൊച്ചി: കലൂരില്‍ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകം നടത്തിയതായി പോലീസ് സംശയിക്കുന്ന കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഹുസൈന്റെ സഹായിയായ തിരുവനന്തപുരം സ്വദേശി അഭിഷേകിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൊലപാതക സമയത്ത് മുഹമ്മദ് ഹുസൈന്റെ ഒപ്പം അഭിഷേക് ഉണ്ടായിരുന്നു. ഇവരെ രക്ഷപെടാന്‍ സഹായിച്ച എറണാകുളം സ്വദേശിയെയും കസ്റ്റഡിയിലെടുത്തിട്ടുള്ളതായാണ് വിവരം. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും പോലീസ് സംശയിക്കുന്നു. കൊച്ചി പനയപ്പിള്ളി അമ്മന്‍കോവില്‍പറമ്പില്‍ ചെല്ലമ്മ വീട്ടില്‍ രാധാകൃഷ്ണന്റെ മകന് എം.ആര്.രാജേഷാ (27) ണ് ശനിയാഴ്ച രാത്രി കുത്തേറ്റ് മരിച്ചത്.
ഗാനമേളയ്ക്കിടെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍
01:14 AM Sep 27, 2022 | Deepika.com