കൽപ്പറ്റ: സ്കൂൾ സമയക്രമം നടപ്പാക്കുന്നതിനുമുന്പ് എല്ലാ മേഖലയിലുള്ളവരുമായും ചർച്ച നടത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സമയക്രമം സംബന്ധിച്ച് ആദ്യമേ സമ്മർദം ഉണ്ടാക്കേണ്ടതില്ലെന്നും നിലവിൽ തീരുമാനം ഒന്നുമായില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമഹർത്താലാണു പോപ്പുലർ ഫ്രണ്ട് നടത്തിയത്. വിഷയത്തിൽ ഹൈക്കോടതി വരെ ഇടപെട്ടു. അക്രമത്തിനെതിരേ സർക്കാർ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സ്കൂൾ സമയക്രമം ചർച്ച ചെയ്യും: എം.വി. ഗോവിന്ദൻ
12:59 AM Sep 26, 2022 | Deepika.com