കൊച്ചി: ചികിത്സയ്ക്കു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് കൈത്താങ്ങായി മിലാപ്പ് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം.
ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിംഗ് വഴി രാജ്യത്ത് 46 ലക്ഷം ആളുകള്‍ക്കും ഇന്ത്യക്ക് പുറത്ത് നാലുലക്ഷം പേര്‍ക്കും മിലാപ്പ് സഹായമെത്തിച്ചിട്ടുണ്ടെന്ന് പ്രസിഡന്റും സഹസ്ഥാപകനുമായ അലോജ് വിശ്വനാഥന് പറഞ്ഞു.
കോവിഡിനെത്തുടര്‍ന്ന് 2020 ഓഗസ്റ്റ് മുതല്‍ തീര്‍ത്തും സൗജന്യമായാണ് മിലാപിന്റെ പ്രവര്‍ത്തനം.
ദാതാക്കളും യൂസര്‍മാരും സ്വമേധയാ നല്കുന്ന സംഭാവന മാത്രമാണ് വരുമാനം. അഞ്ച് സ്റ്റെപ്പിലൂടെ ആര്‍ക്കും മിലാപിലൂടെ ഫണ്ട് ശേഖരണ കാമ്പെയിൻ തുടങ്ങാം.
ചികിത്സയ്ക്കു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കൈത്താങ്ങായി മിലാപ്പ്
12:22 AM Sep 26, 2022 | Deepika.com