തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് ധരിക്കാത്തവരിൽനിന്നു ഫൈൻ ഈടാക്കുന്നതിനു നിയമപ്രാബല്യം നൽകുന്ന പൊതുജനാരോഗ്യ ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയേക്കും.
സർക്കാർ അയയ്ക്കുന്ന മുറയ്ക്ക് പരിശോധിച്ച് പകർച്ചവ്യാധി തടയുന്നതിനുള്ള പൊതുവിഷയമാണെന്നു ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ഓണ്‍ലൈനായിത്തന്നെ അനുമതി നൽകാനാണു സാധ്യത. പൊതുജനാരോഗ്യ ഓർഡിനൻസ് പുനർവിളംബരം ചെയ്യാൻ ഗവർണറോടു ശിപാർശ ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അനുമതി നൽകിയിരുന്നു.
മാസ്ക്: ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയേക്കും
12:56 AM Sep 24, 2022 | Deepika.com