ചാലക്കുടി: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽഗാന്ധിക്ക് ഇന്നലെ വിശ്രമദിനമായിരുന്നു. ക്രസന്റ് പബ്ലിക് സ്കൂൾ അങ്കണത്തിൽ ഒരുക്കിയ കണ്ടെയ്നർ വാഹനത്തിൽത്തന്നെയായിരുന്നു വിശ്രമം. വ്യായാമം ചെയ്യാനും ഭക്ഷണം കഴിക്കാനുമായിരുന്നു പുറത്തേക്കുവന്നത്. വ്യയാമം ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
ക്രസന്റ് കണ്വൻഷൻ സെന്ററിലാണു ഭക്ഷണം കഴിച്ചത്. യാത്ര ചാലക്കുടിയിൽ എത്തിയശേഷം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇവിടെ താമസിച്ചു. ഇന്നലെ രാവിലെ 9.30ന് അദ്ദേഹം ഇവിടെനിന്നു തിരിച്ചുപോയി. നേതാക്കൾ ആരും ഇവിടെ എത്തിയിരുന്നില്ല.
രാഹുലിന് ഇന്നലെ വിശ്രമദിനം
12:56 AM Sep 24, 2022 | Deepika.com