ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിനു കീഴടങ്ങിയതായി കെ.സുരേന്ദ്രൻ
12:56 AM Sep 24, 2022 | Deepika.com
കോഴിക്കോട്: ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിനു കീഴടങ്ങിയിരിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണു പിണറായി വിജയൻ ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.