കൊച്ചി: സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏവര്‍ക്കും മികച്ച സൈബര്‍ സുരക്ഷ ഉറപ്പാക്കുകയാണ് അടിസ്ഥാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാകുന്നവരില്‍ നല്ലൊരു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. അറിവില്ലായ്മയാണ് ഇതിനു പിന്നില്‍. അതേസമയം സൈബര്‍ സുരക്ഷ സര്‍ക്കാരിന്റെ മാത്രമല്ല, ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന കേരള പോലീസിന്റെ സൈബർ സുരക്ഷാ കോൺഫറൻസായ കൊക്കൂണിന്റെ 15-ാമത് എഡിഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൗരന്മാരെയും സംരംഭങ്ങളെയും സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിനാല്‍ മെച്ചപ്പെട്ട സൈബര്‍ സുരക്ഷാ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനു പൊതുസ്വകാര്യ മേഖലകള്‍ക്കിടയില്‍ പങ്കാളിത്തം കെട്ടിപ്പടുക്കാനാണ് കൊക്കൂണിലൂടെ ശ്രമിക്കുന്നത്.
എല്ലാവര്ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി
12:49 AM Sep 24, 2022 | Deepika.com