ഭക്ഷണ വിതരണ പദ്ധതിയുമായി കെസിവൈഎം

12:49 AM Sep 24, 2022 | Deepika.com
കൊ​ച്ചി: കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി കേ​ര​ള​ത്തി​ലെ 32 ക​ത്തോ​ലി​ക്കാ രൂ​പ​ത​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​തു​രാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി​യാ​യ ‘സ്നേ​ഹ​പൂ​ർ​വം കെ​സി​വൈ​എം’ സംസ്ഥാനത്തിന്‍റെ നാ​ല് മേ​ഖ​ല​ക​ളി​ൽ ആ​രം​ഭിച്ചു.

സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​യു. തോ​മ​സ് നി​ർ​വ​ഹി​ച്ചു. 18 ന് ​തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ രൂ​പ​ത​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പൊ​തി​ച്ചോ​റ് വി​ത​ര​ണം താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ട​ക്ക​ൻ മേ​ഖ​ല​യു​ടെ പ​രി​പാ​ടി മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ലും മ​ധ്യ​മേ​ഖ​ലാ​ത​ല പ​രി​പാ​ടി കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പു​ന​ലൂ​ർ രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ തെ​ക്ക​ൻ മേ​ഖ​ലാ ത​ല പ​രി​പാ​ടി പു​ന​ലൂ​ർ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ലും ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ​മാ​ർ, പ്ര​സി​ഡ​ന്‍റു​മാ​ർ, രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്ക് പു​റ​മെ സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജോ ഇ​ട​യാ​ടി​യി​ൽ, ബി​ച്ചു കു​ര്യ​ൻ തോ​മ​സ്, ജി​ബി​ൻ ഗ​ബ്രി​യേ​ൽ, ഡെ​ലി​ൻ ഡേ​വി​ഡ്, ലി​നു വി ​ഡേ​വി​ഡ്, ഷി​ജോ നി​ല​ക്ക​പ്പ​ള്ളി, സ്മി​ത ആ​ന്‍റ​ണി, ലി​ന​റ്റ് വ​ർ​ഗീ​സ്, തു​ഷാ​ര തോ​മ​സ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.