നറുക്കെടുപ്പ് നീട്ടിവച്ചു
12:49 AM Sep 24, 2022 | Deepika.com
തിരുവനന്തപുരം: ഇന്നലെ ഹർത്താൽ ആയിരുന്നതിനാൽ ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽപ്പന നടത്തുവാൻ കഴിയാതെ ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കൈവശം ബാക്കിനിൽക്കുവാൻ സാധ്യതയുള്ളതിനാൽ ഇന്ന്നറുക്കെടുപ്പ് നടത്തേണ്ടിയിരുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ (KR-568) നറുക്കെടുപ്പ് കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം 2005, ഭേദഗതി നിയമം 2008 ചട്ടം 8(6)ന് വിധേയമായി സെപ്റ്റംബർ 29നു ഉച്ചകഴിഞ്ഞ് രണ്ടിലേക്കു മാറ്റി.