പാലാ: ബ്രില്ല്യന്റ് സ്റ്റഡി സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കി വിവിധ പ്രവേശനപരീക്ഷകളില്‍ ഉന്നതറാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നു.
നാളെ രാവിലെ 9.30ന് ബ്രില്ല്യന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ജോസ് കെ. മാണി എംപി അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി റോഷി അഗസ്റ്റ്യന്‍, തോമസ് ചാഴിക്കാടന് എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, മുന്‍ ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവന്‍, കേരള പ്ലാനിംഗ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ മൂന്നാം റാങ്കും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും കേരളാ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്കും കരസ്ഥമാക്കിയ തോമസ് ബിജുവിനെ 50 ലക്ഷം രൂപയും സ്വർണ മെഡലും മെമന്റേോയും നല്കി ആദരിക്കും. കേരളാ എന്‍ജിനീയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്കും, ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 252-ാം റാങ്കും സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വിശ്വനാഥ് വിനോദിനെ 10 ലക്ഷം രൂപയും സ്വർണമെഡലും മെമന്റോയും നല്കി ആദരിക്കും.
ബ്രില്യന്റ് സ്റ്റഡി സെന്റർ വിക്ടറി ഡേ നാളെ
12:48 AM Sep 24, 2022 | Deepika.com