ഗ​വ​ർ​ണ​ർ ശി​പാ​ർ​ശ ചെ​യ്തി​ട്ടും രാ​ജ്ഭ​വ​ൻ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളവർധ​ന ന​ട​പ്പാ​ക്കി​യി​ല്ല

12:23 AM Sep 23, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ശി​​​പാ​​​ർ​​​ശ ചെ​​​യ്ത് ഒ​​​ന്ന​​​ര വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും രാ​​​ജ്ഭ​​​വ​​​നി​​​ലെ ചി​​​ല ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ശബളപരിഷ്ക ണത്തിൽ സർക്കാർ ന​​​ട​​​പ​​​ടി​​​യാ​​​യി​​​ല്ല.

കം​​​പ്ട്രോ​​​ള​​​ർ, അ​​​റ്റ​​​ൻ​​​ഡ​​​ർ, ഹെ​​​ഡ് ബ​​​ട്‍​ല​​​ർ, ഡ്രൈ​​​വ​​​ർ ത​​​സ്തി​​​ക​​​ക​​​ളു​​​ടെ ശ​​​മ്പ​​​ള വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് രാ​​​ജ്ഭ​​​വ​​​ൻ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്. രാ​​​ജ്ഭ​​​വ​​​നി​​​ലെ ത​​​സ്തി​​​ക​​​ക​​​ളു​​​ടെ ശ​​​മ്പ​​​ള വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച് ശ​​​മ്പ​​​ള ക​​​മ്മി​​​ഷ​​​ന് രാ​​​ജ്ഭ​​​വ​​​ൻ നി​​​ർ​​​ദേ​​​ശം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ക​​​മ്മീഷ​​​ൻ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ഉ​​​ത്ത​​​ര​​​വി​​​ൽ ഈ ​​​ശി​​​പാ‍​ർ​​​ശ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

രാ​​​ജ്ഭ​​​വ​​​നി​​​ൽ‌ ഒ​​​ഴി​​​വു​​​ള്ള ഡ്രൈ​​​വ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് മ​​​റ്റു സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഡ്രൈ​​​വ​​​ർ​​​മാ​​​രെ ഡെ​​​പ്യു​​​ട്ടേ​​​ഷ​​​ൻ വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 30നു ​​​മു​​​ൻ​​​പ് അ​​​പേ​​​ക്ഷ പൊ​​​തു​​​ഭ​​​ര​​​ണ (​​​പൊ​​​ളി​​​റ്റി​​​ക്ക​​​ൽ) വ​​​കു​​​പ്പി​​​ൽ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം. അ​​​തി​​​നി​​​ടെ, രാ​​​ജ്ഭ​​​വ​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു മാ​​​റി താ​​​മ​​​സി​​​ക്കാ​​​ൻ കോ​​​വ​​​ളം ഗ​​​സ്റ്റ് ഹൗ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ൪​​​ക്കാ൪ ത​​​ള്ളി​​​യി​​​രു​​​ന്നു.