കൊച്ചി: എകെജി സെന്ററില്‍ സ്ഫോടനം നടന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് സിപിഎം തിരക്കഥയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.
എകെജി സെന്ററിന്റെ മതിലിനു പുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കേരളം നല്കുന്ന സ്വീകാര്യതയില്‍ സിപിഎമ്മിനുണ്ടാകുന്ന അസ്വസ്ഥതയുടെ ഭാഗമാണിതെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി മുമ്പ് കേരളത്തില്‍ വന്നപ്പോഴും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണം സിപിഎം ആവര്‍ത്തിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പല വെളിപ്പെടുത്തലുകളും ശ്രദ്ധ തിരിക്കലിന്റെ ഭാഗമായിരുന്നു. സിപിഎമ്മിന്റെ ഭാവനയ്ക്കനുസരിച്ചാണ് പോലീസ് തീരുമാനമെടുക്കുന്നതെന്നും ഷാഫി പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണം; ജിതിന്റെ അറസ്റ്റ് സിപിഎം തിരക്കഥ: ഷാഫി പറമ്പില്‍
12:23 AM Sep 23, 2022 | Deepika.com