തിരുവനന്തപുരം: കേരളാ സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം വൈസ് ചാൻസലർ വിളിച്ചു ചേർക്കും. പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതിനായുള്ള സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നിർദേശിക്കുന്നതിനായാണ് പ്രത്യേക യോഗം വിളിക്കുക.
സർവകലാശാലയുടെ പ്രതിനിധിയെ നിർദേശിക്കണമെന്ന ഗവർണറുടെ ആവശ്യം മുന്നിൽ നില്‍ക്കെയാണ് യോഗം വിളിക്കാനുള്ള നീക്കവുമായി സർവകലാശാല മുന്നോട്ടുപോകുന്നത്.
പ്രത്യേക സെനറ്റ് യോഗം വൈസ് ചാൻസലർ വിളിച്ചു ചേർക്കും
12:23 AM Sep 23, 2022 | Deepika.com