തിരുവനന്തപുരം: കെജിഎംഒഎ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് പ്രതിഷേധ പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ആശുപത്രിക്ക് പുറത്തുള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്ന നിസഹകരണ സമരം അവസാനിപ്പിക്കും.
എൻട്രി കേഡറിലെ അടിസ്ഥാന ശന്പളത്തിൽ വരുത്തിയ കുറവ് പരിഹരിക്കാൻ സർക്കാർ ഉത്തരവായി. പ്രമോഷൻ തസ്തികകളിലെ പേഴ്സണൽ പേ ഒഴിവാക്കിയതും അലവൻസുകൾ നിഷേധിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർ ചർച്ചകളിലൂടെ പരിഹരിക്കാമെന്നു ധാരണയായി.
കെജിഎംഒഎ പ്രതിഷേധം നിർത്തി
12:23 AM Sep 23, 2022 | Deepika.com