കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവു സര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ്പ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി 28 ലേക്ക് മാറ്റി.
സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്ന് ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹര്‍ജി മാറ്റിയത്.
അദാനി ഗ്രൂപ്പിന്റെ ഹര്‍ജി 28 ലേക്ക് മാറ്റി
12:23 AM Sep 23, 2022 | Deepika.com