യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി തെ​​ര​​ഞ്ഞെ​​ടു​​പ്പ്: നി​​യ​​മ​​ത്തി​​ല്‍ ഭേ​​ദ​​ഗ​​തി വ​​രു​​ത്താ​​ന്‍ ഹൈ​​ക്കോ​​ട​​തി നി​​ര്‍​ദേ​​ശം

12:23 AM Sep 23, 2022 | Deepika.com
കൊ​​​​ച്ചി: സാ​​​​ങ്കേ​​​​തി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി യൂ​​​​ണി​​​​യ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ലി​​​​ലേ​​​​ക്ക് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നേ​​​​രി​​​​ട്ടു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ന്‍ എ​​​​ല്ലാ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​​ത്തി​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്താ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

എ​​​​ന്‍​ജി​​​​നി​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ അ​​​​ടു​​​​ത്ത യൂ​​​​ണി​​​​യ​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​മ്പ് ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​ല്കി.

നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍, എ​​​​യ്ഡ​​​​ഡ് എ​​​​ന്‍​ജി​​​​നി​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് നേ​​​​രി​​​​ട്ട് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി യൂ​​​​ണി​​​​യ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ലി​​​​ലേ​​​​ക്ക് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാം.

എ​​​​ന്നാ​​​​ല്‍ സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന കൗ​​​​ണ്‍​സി​​​​ല​​​​ര്‍​മാ​​​​രി​​​​ല്‍നി​​​​ന്ന് വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി​​​​യാ​​​​ണ് ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ലി​​​​ലേ​​​​ക്ക് അം​​​​ഗ​​​​ങ്ങ​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ങ്ങ​​​​നെ ര​​​​ണ്ടു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​വേ​​​​ച​​​​ന​​​​മാ​​​​ണെ​​​​ന്നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ച് സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ജോ​​​​യ​​​​ല്‍ സ​​​​ണ്ണി വ​​​​ര്‍​ഗീ​​​​സ്, എ​​​​സ്.​​​​എ​​​​സ്. അ​​​​ശ്വി​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.