കൊച്ചി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെയും പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെയും ഭാഗമായി പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കൊടിതോരണങ്ങളും ബാനറുകളും ബോര്‍ഡുകളും സ്ഥാപിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരേ കോടതിയുടെ ഉത്തരവുകളടക്കം നിലവിലുണ്ടായിട്ടും ഇതൊന്നും പാലിക്കാത്തതില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് ആശങ്ക രേഖപ്പെടുത്തി.
നിയമവിരുദ്ധമായി ഇത്രയധികം കൊടി തോരണങ്ങളും ബാനറുകളും ദേശീയപാതയോരത്തു സ്ഥാപിച്ചതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശ ഭരണവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് നിര്‍ദേശം നല്കി.
പാതയോരങ്ങളില്‍ കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നലെ ഈ വിഷയം അടിയന്തരമായി പരിഗണിച്ചത്. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.
കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ചതിനെതിരേ രൂക്ഷവിമര്‍ശനം
12:23 AM Sep 23, 2022 | Deepika.com