മനുഷ്യാവകാശ കമ്മീഷന് സിറ്റിംഗ് റദ്ദാക്കി
12:23 AM Sep 23, 2022 | Deepika.com
കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഇന്നുരാവിലെ 10.30ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ നടത്താനിരുന്ന സിറ്റിംഗ് ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതായി കമ്മീഷന് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.