ഗാ​ന്ധി​ചി​ത്രം ത​ക​ർ​ത്ത കേ​സ്; രാ​ഹു​ൽ ​ഗാ​ന്ധി​യു​ടെ പി​എ അ​ട​ക്കം നാ​ലു പേ​ർ അ​റ​സ്റ്റി​ൽ

02:00 AM Aug 20, 2022 | Deepika.com
ക​​​ൽ​​​പ്പ​​​റ്റ: രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ ഗാ​​​ന്ധി​​​ചി​​​ത്രം ത​​​ക​​​ർ​​​ത്ത കേ​​​സി​​​ൽ നാ​​​ലു പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. എം​​​പി​​​യു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റും എ​​​ൻ​​​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ര​​​തീ​​​ഷ്കു​​​മാ​​​ർ, ഓ​​​ഫീ​​​സ് സ്റ്റാ​​​ഫ് രാ​​​ഹു​​​ൽ എ​​​സ്. ര​​​വി, ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി വി.​​​നൗ​​​ഷാ​​​ദ്, എ​​​ൻ​​​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ. മു​​​ജീ​​​ബ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

കേ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​നു പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ഞ്ചു പേ​​​ർ​​​ക്കു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രാ​​​യ​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​രെ പി​​​ന്നീ​​​ട് സ്റ്റേ​​​ഷ​​​ൻ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

അ​​​തി​​​നി​​​ടെ, പോ​​​ലീ​​​സ് കേ​​​സി​​​ൽ കു​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ത​​​രം​​​താ​​​ണ രാ​​​ഷ്‌​​​ട്രീ​​​യ​​​ക്ക​​​ളി​​​ക​​​ളാ​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.

കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ട​​​ക്കം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും പോ​​​ലീ​​​സ് കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ലെ​​​ന്നു അ​​​വ​​​ർ ആ​​​രോ​​​പി​​​ച്ചു. ജൂ​​​ണ്‍ 24നു ​​​എം​​​പി ഓ​​​ഫീ​​​സി​​​ൽ എ​​​സ്എ​​​ഫ്ഐ അ​​​ക്ര​​​മം ന​​​ട​​​ന്ന ദി​​​വ​​​സ​​​മാ​​​ണ് ഗാ​​​ന്ധി​​​ചി​​​ത്രം ത​​​ക​​​ർ​​​ന്ന​​​ത്. ചി​​​ത്രം ത​​​ക​​​ർ​​​ത്ത​​​തു കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രാ​​​ണെ​​​ന്നു സി​​​പി​​​എം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.