കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രഫസറുടെ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള പ്രിയ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് പട്ടികയില്‍ രണ്ടാം റാങ്കിലുള്ള ചങ്ങനാശേരി എസ്ബി കോളജ് മലയാളം അധ്യാപകനായ ജോസഫ് സ്കറിയ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
പ്രിയയ്ക്ക് മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നും 2018ലെ യുജിസി വ്യവസ്ഥകളനുസരിച്ചു റിസേര്‍ച്ച് സ്കോളര്‍, അംഗീകൃത പ്രസിദ്ധീകരണങ്ങള്‍ എന്നിവ പരിശോധിക്കാതെയാണ് വിസി അധ്യക്ഷനായ സെലക്ഷന് കമ്മിറ്റി ഇന്റര്‍വ്യൂവിന് തന്നേക്കാള്‍ മാര്‍ക്ക് പ്രിയയ്ക്ക് നല്‍കിയതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.
ഹൈക്കോടതിയില്‍ ഹര്‍ജി
02:00 AM Aug 20, 2022 | Deepika.com