തിരുവനന്തപുരം: സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം നൽകിയ കോടതി ഉത്തരവിൽ നടത്തിയ പരാമർശം ഏറെ ആശങ്കകൾ ഉയർത്തുന്നതാണെന്നു സിപിഎം. തങ്ങളുടെ മുന്നിൽ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ് നൽകുവാൻ കോടതിക്ക് അവകാശമുണ്ട്.
എന്നാൽ ഈ കേസിൽ പരാതിക്കാരിയുടെ വസ്ത്ര ധാരണത്തെക്കുറിച്ചു നടത്തിയ കോടതിയുടെ പരാമർശം സുപ്രീം കോടതി മാർഗ നിർദേശങ്ങൾക്കു കടകവിരുദ്ധമാണ്. പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തുന്പോൾപോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ പരാമർശങ്ങളോ ഉണ്ടാകരുതെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു പരാമർശം ഉണ്ടായിരിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.
സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം: കോടതി പരാമർശം ആശങ്കകൾ ഉയർത്തുന്നത്-സിപിഎം
02:00 AM Aug 20, 2022 | Deepika.com