കോഴിക്കോട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിൽ കടന്ന് ഗാന്ധിചിത്രം തകർത്ത കേസിൽ അറസ്റ്റിലായ പ്രതികളെപാർട്ടിയിൽനിന്ന് പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകണമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
നിലവാരമില്ലാത്ത പ്രവൃത്തിയിൽ ഏർപ്പെടുന്നവരെ എന്തിനാണു കോൺഗ്രസിന്റെ നേതൃത്വം സംരക്ഷിക്കാൻ തയാറാകുന്നതെന്നു മനസിലാകുന്നില്ല. ഉത്തരവാദപ്പെട്ട നേതാക്കൾ അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണു സ്വീകരിക്കുന്നത്.
ദയനീയമായ സ്ഥിതിയിലേക്കു കോൺഗ്രസ് മാറുകയാണ്. കാര്യങ്ങൾ വഴിതിരിച്ചു വിടാൻ ശ്രമിക്കുന്ന നേതൃത്വം പ്രതികളായ പ്രവർത്തകർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി റിയാസ് ആവശ്യപ്പെട്ടു.
ഗാന്ധിചിത്രം തകർത്ത കേസിൽ അറസ്റ്റിലായ പ്രതികളെ കോൺഗ്രസ് പുറത്താക്കണം: മന്ത്രി മുഹമ്മദ് റിയാസ്
02:00 AM Aug 20, 2022 | Deepika.com