കൊച്ചി: ഇൻഡോ ജാപ്പനീസ് ആരോഗ്യ ഉച്ചകോടി ഗുർഗോണിലെ ലീല ആമ്പിയൻസ് ഹോട്ടലിൽ ആരംഭിച്ചു. ഹരിയാന ആഭ്യന്തര-ആരോഗ്യ മന്ത്രി അനിൽ വിജ് ഉദ്ഘാടനം ചെയ്തു. ക്രോണിക് രോഗങ്ങളെ സംബന്ധിച്ചാണ് ഇത്തവണത്തെ ഉച്ചകോടി.
300 ഓളം കാർഡിയോളജി ഡോക്ടർമാർ ഉച്ചകോടിയിൽ പങ്കെടുക്കും. ത്രിദിന ഉച്ചകോടിയിൽ അഞ്ചു വിഭാഗങ്ങളിൽ ചർച്ചകൾ ഉണ്ടാകും. ഡോ. സൂര്യപ്രകാശ് റാവു (ഹൈദരാബാദ്), ഡോ. ഗണേഷ് കുമാർ (മുംബൈ), ഡോ. പി കെ ഗോപി (ലക്നൗ), ഡോ. പ്രതാപ് കുമാർ (കേരളം) എന്നിവരാണ് കോഴ്സ് ഡയറക്ടർമാർ.
ആരോഗ്യ ഉച്ചകോടി തുടങ്ങി
02:00 AM Aug 20, 2022 | Deepika.com