കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിഘാത പഠനത്തിനുവേണ്ടിയുള്ള സര്‍വേ നിര്‍ത്തിവച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പുതിയ വിജ്ഞാപനമുണ്ടാകും വരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതും കെ-റെയില്‍ എന്നെഴുതിയ കല്ലുകള്‍ സ്ഥാപിക്കുന്നതും ചോദ്യംചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
സര്‍വേ നടത്താനുള്ള നിലവിലെ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞിരുന്നു. പദ്ധതിയുടെ ഡിപിആറിനോ സാമൂഹിഘാത പഠനത്തിനോ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണവും സിംഗിള്‍ ബെഞ്ച് രേഖപ്പെടുത്തി. തുടര്‍ന്ന് ഹര്‍ജികള്‍ 28നു പരിഗണിക്കാന്‍ മാറ്റി.
സില്‍വര്‍ ലൈന്‍ പദ്ധതി: സര്‍വേ നിര്‍ത്തിവച്ചതായി സര്‍ക്കാര്‍
12:54 AM Aug 20, 2022 | Deepika.com